04-podi
റോഡ്പണി നടക്കുന്ന ഇലവുംതിട്ട - മുളക്കുഴ റോഡ്‌

ഇലവുംതിട്ട: റോഡ്പണി നടക്കുന്ന ഇലവുംതിട്ട - മുളക്കുഴ റോഡിന്റെ ഇലവുംതിട്ട മുതൽ മെഴുവേലി വരെയുള്ള ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷമായി. റോഡിന്റെ ഇരുവശവും താമസിക്കുന്നവരും ഇരുചക്രവാഹന യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇടയ്ക്ക് മാത്രമാണ് വെള്ളം ഒഴിക്കുന്നത്. ചില ഭാഗങ്ങളിൽ മാത്രം വെള്ളം പലതവണ ഒഴിക്കുന്നതായും നാട്ടുകാർ പരാതി പറയുന്നു.