ചെങ്ങറ: ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ അവിൽ പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സി.കെ അർജുനൻ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി മനോജ് ശർമ, പന്തളം നഗരസഭാ കൗൺസിലർ മഞ്ജു വിശ്വനാഥ്, ക്ഷേത്രം രക്ഷാധികാരി ചെങ്ങറ കുട്ടപ്പൻ, സെക്രട്ടറി വി.കെ.രാജു, ജനറൽ കൺവീനർ അപ്പുക്കുട്ടൻ വളളിയാനി, സുരേഷ് അതുമ്പുംകുളം എന്നിവർ സംസാരിച്ചു.