തിരുവല്ല: നഗരത്തിലെ ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ലോക ബാങ്ക് സംഘമെത്തി. ഇന്നലെ ഉച്ചയോടെ എത്തിയ സംഘം കെ.എസ് ടി പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മേയ് അവസാന വാരത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണികൾ പുരോഗമിക്കുന്നതെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ലോകബാങ്ക് അധികൃതരെ അറിയിച്ചു. രാമൻചിറ ഭാഗത്തേക്കുള്ള നിർമ്മാണങ്ങളാണ് പൂർത്തിയാകാനുള്ളത്. ഈ പണികൾ മേയ് മാസത്തോടെ പൂർത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ലോക ബാങ്ക് സംഘം ആശങ്ക പ്രകടിപ്പിച്ചു.