തിരുവല്ല: എൻ.എസ്.എസ് ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സെമിനാർ യൂണിയൻ പ്രസിഡന്റ് ഡി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ രാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജെ.ശാന്തസുന്ദരൻ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ കെ കെ വിനീഷ് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് പി. സുമംഗലാദേവി എന്നിവർ പ്രസംഗിച്ചു.