തിരുവല്ല: പൊതുമരാമത്ത് തിരുവല്ല റോഡ്‌സ് ഡിവിഷനിലെ മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ റോഡിലെ നാട്ടുകടവ് പാലം പൊളിച്ചു പണിയുന്നതിനാൽ നാളെ മുതൽ പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്നു അസി.എക്സി. എഞ്ചിനീയർ അറിയിച്ചു.