പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം തെങ്ങുംകാവ് 90ാം നമ്പർ ശാഖയിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ദിനാഘോഷം ഇന്നാരംഭിക്കും. പുലർച്ചെ 5.15ന് അഭിഷേകം. വൈകിട്ട് 5.30ന് കോന്നി ശ്രീനാരായണ പബ്ളിക് സ്കൂളിൽ നിന്ന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് കൊടിയേറ്റ്, അന്നദാനം. നാളെ രാവിലെ ആറിന് ശാന്തിഹവനം, കലശപൂജ, മൃത്യുഞ്ജയഹോമം, മഹാഗുരുപൂജ, അന്നദാനം. വൈകിട്ട് നാലിന് ശ്രീവിദ്യാ പൂജ, സമൂഹ പ്രാർത്ഥന. രാത്രി ഏഴിന് നൃത്തസന്ധ്യ. പ്രതിഷ്ഠാദിനമായ ആറിന് രാവിലെ ശാന്തിഹവനം, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം. 10ന് മഹാഗുരുപൂജ. തുടർന്ന് സമൂഹസദ്യ, സർവൈശ്വര്യ പൂജ, സമൂഹപ്രാർത്ഥന, പുഷ്പാഭിഷേകം, ദീപാരാധന, കൊടിയിറക്ക്. രാത്രി 7.30ന് നൃത്തോത്സവം.