പ്രമാടം:പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2020 -21 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു.13 വർക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിശദമായ പദ്ധതി ചർച്ചകൾ നടന്നു.പഞ്ചായത്ത് പദ്ധതി വിഹിതമായി ലഭിക്കുന്നത് 41602000 രൂപയാണ്.ഉൽപാദന മേഖല സേവന മേഖല പശ്ചാത്തല മേഖല എന്നീ മേഖലയിലും നിർബന്ധിത വകയിരുത്തലുള്ള മാലിന്യനിർമാർജ്ജനം ലൈഫ് പദ്ധതി എന്നീ മേഖലകൾക്കും പ്രാധാന്യം കൊടുത്തുള്ള പദ്ധതികളാണ് തയാറാക്കുന്നത്. പട്ടികജാതി മേഖലയ്ക്ക് 7191200 ആണ് ലഭ്യമാകുന്നത്.മൊത്തം തുകയുടെ 10ശതമാനം വനിതാ ഘടക പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുന്നതാണ്.ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും അഞ്ച് ശതമാനം തുക മാറ്റിവെയ്ക്കും.പാലിയേറ്റീവ് മേഖലയ്ക്ക് അഞ്ച് ശതമാനം തുക മാറ്റിവെയ്ക്കും.ജൂലൈ 31നകം വ്യക്തിഗത ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള 2020- 21 വാർഷിക പദ്ധതിയിലെ പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള ഗ്രാമസഭ ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കും.ഹരിത കേരള മിഷൻന്റെ ഭാഗമായി ആർദ്രം ലൈഫ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.എന്നീ മേഖലകളിൽ വിവിധ പദ്ധതികൾ തയാറാക്കും.എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.പഞ്ചായത്ത് പ്രസിഡണ്ട് കോന്നിയൂർ പി.കെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അഞ്ചു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വിശ്വംഭരൻ,ലീലരാജൻ,മിനി വിനോദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജെയിംസ്,പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്,പഞ്ചായത്ത് അംഗങ്ങളായ,ആനന്ദവല്ലിയമ്മ,സുലോചനദേവി,സുശീല അജി,അന്നമ്മ ഫിലിപ്പ്,കെ.പ്രകാശ് കുമാർ, ടി.ജി. മാത്യു.,കെ.എം.മോഹനൻ,കെ.ആർ.പ്രഭ,അശ്വതി സുഭാഷ്,ദീപാരാജൻ,പ്രസന്ന കുമാരി,സജിത അജി,കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ ശിവൻഎന്നിവർ പ്രസംഗിച്ചു.