04-anusmaranam

പത്തനംതിട്ട: കേരള കൗമുദി മുൻ പത്രാധിപരും കലാകൗമുദി മുഖ്യപത്രാധിപരുമായിരുന്ന എം.എസ്. മണി അനുസ്മരണ സമ്മേളനം പത്തനംതിട്ട പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി.
പ്രസിഡന്റ് ബോബി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ മെട്രോ വാർത്ത ഫീച്ചർ എഡിറ്റർ സി.കെ. വിശ്വൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ബിജു കുര്യൻ, എക്സിക്യൂട്ടീവ് അംഗം എ. ബിജു എന്നിവർ പ്രസംഗിച്ചു.