കൊടുമൺ: എസ്. എൻ. ഡി. പി. യോഗം കൊടുമൺ കിഴക്ക് 3211 ശാഖയിലെ 34-ാമത് പ്രതിഷ്ഠാവാർഷികവും ശ്രീനാരായണ ധർമ്മപ്രബോധനവും എട്ടിന് നടക്കും. വനിതാസംഘം യൂത്ത്മൂവ്മെന്റ് ബാലജനവേദി, കുടുംബയോഗങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികൾ. രാവിലെ 8ന് ഭാഗവതപാരായണം. തുടർന്ന് ശ്രീനാരായണ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണന്റെ പ്രഭാഷണം.