കൊ​ടുമൺ: കൊ​ടു​മൺ അ​ങ്ങാ​ടി​ക്കൽ തെ​ക്ക് ചാ​ല​പ്പറ​മ്പ് കാ​യ​ലു​ക​ണ്ണമ്പ​ള്ളി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ 16-ാമ​ത് പു​നഃ​പ്ര​തി​ഷ്ഠാ വാർ​ഷി​ക​വും പൊങ്കാ​ല മ​ഹോ​ത്സവും മാർച്ച് 6ന് ആ​ഘോ​ഷി​ക്കും.രാ​വിലെ 5.30ന് മ​ഹാ​ഗ​ണപ​തി ഹോ​മ​വും, തു​ടർ​ന്ന് പൊ​ങ്കാ​ലയും ന​ട​ത്തും.7.30ന് മേൽ​ശാ​ന്തി വി​ഷ്​ണു ന​മ്പൂതിരി പൊങ്കാ​ല ത​ളി​ക്കും.1.15ന് അ​ന്ന​ദാ​നം.