bus
റാന്നി ഉതിമൂട്ടിൽ മത്സര ഒാട്ടത്തിനിടെ അപകടത്തിൽപെട്ട കെ.എസ്.ആർ.ട‌ി.സി, സ്വകാര്യ ബസുകൾ

റാന്നി: പുനലൂർ-പൊൻകുന്നം റൂട്ടിൽ ബസുകളുടെ മത്സരയോട്ടം യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും തമ്മിലാണ് അമിത വേഗതയിൽ മത്സരിക്കുന്നത്. റോഡിലെ വീതി കുറഞ്ഞ ഭാഗത്ത് നിറുത്തിയിടുന്ന ബസിനെ ഒാവർടേക്ക് ചെയ്യുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. ഇന്നലെ റാന്നി ഉതിമൂട് ജംഗ്ഷന് സമീപം വലിയകലുങ്കിൽ യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കെ.എസ്. ആർ.ടി.സിയുടെ വശത്ത് സ്വകാര്യബസ് ഇടിച്ചു നിൽക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല.