പന്തളം : എ​സ്. എഫ്. ഐ.19​-ാമത് പന്തളം ഏരിയ സമ്മേളനം നാളെ പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ (എം.രാജേഷ് നഗർ) നടക്കും .രാവിലെ 10ന് സമ്മേളനം എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം.സജി ഉദ്ഘാടനം ചെയ്യും പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് അഭിലാഷ് പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എസ് .ഷെഫീഖ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി സൈലേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിക്കും.തുടർന്ന് ചർച്ച, മറുപടി ,കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.