പുളിക്കീഴ് : ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യ നിർമ്മാർജനവും സ്ത്രീ സുരക്ഷയും ലക്ഷ്യമിട്ട് നിർമ്മലം നിർഭയം പദ്ധതി പ്രകാരം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു.കടപ്ര പഞ്ചായത്തിൽ 11ഉം നെടുമ്പ്രം പഞ്ചായത്തിൽ നാല് നിരീക്ഷണ കാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കേബിൾ വഴി ബന്ധിക്കുന്ന കാമറകളുടെ വിഷ്വൽ മോണിറ്ററിംഗ് യൂണിറ്റ് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും.