തിരുവല്ല : സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ പുഷ്പഗിരി കോളേജ് ഒഫ് ഡെന്റൽ സയൻസിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ തിരുവല്ല റവന്യു ടവറിന്റെ സമീപം സൗജന്യ ദന്തപരിശോധനാ ക്യാമ്പും കാൻസർ സ്‌ക്രീനിംഗും സംഘടിപ്പിക്കും. തിരുവല്ല സബ്ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനം ചെയ്യും.