05-family
ചന്ദ്രാലയത്തിൽ മിനിക്ക് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ പലചരക്ക് സാധനങ്ങൾ കൈമാറുന്നു.

ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ദുരിതമനുഭവിക്കുന്ന ചന്ദ്രാലയത്തിൽ മിനിയ്ക്കും കുടുംബത്തിനും ബി.ജെ.പിയുടെ സഹായഹസ്തം. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് ചെറുവല്ലൂരിന്റ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങൾ കൈമാറി. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി, നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, ട്രഷറാർ മനു കൃഷ്ണൻ, ശ്രീനാഥ് പ്രസന്നൻ, അജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.