05-dr-sunil
ഡോ. എം. എസ്. സുനിലിന്റെ 165മത്തെ സ്‌നേഹ ഭവനം ഓമനക്കും കുടംബത്തിനും നൽകി വീടിന്റെ താക്കോൽദാനവും, ഉദ്ഘാടനവും ഡോ. എം എസ്. സുനിൽ നിർവഹിക്കുന്നു.

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ എം.എസ്.സുനിലിന്റെ 165 മത് സ്‌നേഹഭവനം ഏനാത്തു വലിയാലിൻ വിള യിൽ ഓമനയ്ക്കും കുടുംബത്തിനും വിദേശ മലയാളിയായ ഷിനു ഉമ്മന്റെ സഹായത്താൽ വീട് നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ.എംഎസ്.സുനിൽ നിർവഹിച്ചു.വർഷങ്ങൾക്ക് മുൻപ് വീടും സ്ഥലവും ഇല്ലാതെ വയലിൽ നാലു സെന്റ് സ്ഥലം വാങ്ങുകയും,നിത്യവൃത്തിക്കു പോലും വകയില്ലാതെ പ്രായമായ മാതാപിതാക്കളായ ഏലിയാസിനോടും മറിയയോടും ഒപ്പം വയലിൽ ഷെഡ് കെട്ടികിടക്കുന്ന കാഴ്ച കാണാൻ ഇടയായ ടീച്ചർ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റ്ഔട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി.ബി,എം.എം.സാമുവൽ, കെ.പി ജയലാൽ, പ്രൊഫ.എം.കെ.ജോൺ,എം. ജെ.ശോശാമ്മ,സന്തോഷ്. എം.സാം,ഷീബ സന്തോഷ് എന്നിവർ പ്രസംഗിച്ചു.