അടൂർ: ലഹരി ഉപഭോഗം കുറക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെയും ഗാന്ധിഭവൻ ഏഴംകുളം ലഹരി ചികിത്സ പുനരധിവാസ കേന്ദ്രത്തിന്റെയും റിഹാബിലേറ്റേഷൻ റിസേർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിന്റെയും (ആർ.ആർ.ടി.സി) നേതൃത്വത്തിൽ സ്‌കൂൾ, കോളജ് തലങ്ങളിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ബോധവത്കരണ ക്ലാസുകൾ തുടങ്ങി. ലഹരിവസ്തുക്കളുടെ ഉപഭോഗം മൂലം രാജ്യത്ത് ജനങ്ങൾക്കുണ്ടാകുന്ന സാമൂഹികവും മാനസികവും ശാരീരികവുമായ വിഷമതകൾ ദുരീകരിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ്‌സ് ഡിമാന്റ് റിഡക്ഷന്റെ' ഭാഗമായാണ് ക്ലാസ് നടത്തുന്നത്. ജില്ലയിലെ ആദ്യ ക്ലാസ് മങ്ങാട് ന്യൂമാൻ സെൻട്രൽ സ്‌കൂളിൽ സ്‌കൂൾ മാനേജർ എഞ്ചി. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ നിഷ എബി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ സി.ബി. വിജയകുമാർ, ആർ. ഷൈമ എന്നിവർ ക്ലാസെടുത്തു. റിട്ട. എ.ഡി.എം എച്ച്.സലിംരാജ്, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ രൂപ ബിബി, പി.ടി.എ വൈസ് പ്രസിഡന്റ് ദീപ അരുൺ, അദ്ധ്യാപകരായ നദീറ ബീഗം,അനീഷ, മാദ്ധ്യമപ്രവർത്തകൻ അൻവർ എം.സാദത്ത്, കൗൺസിലർമാരായ അപർണ മോഹനൻ, നിത്യ മോഹൻ, സ്‌കൂൾ പ്രൈം മിനിസ്റ്റർ അലൻ ടി. സാം എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാസ് ജില്ല പഞ്ചായത്തംഗം ആർ.ബി. രാജീവ്കുമാർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ ടി.രാജശ്രീ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ നദീറ അൻവർ,പി.എസ്.എം. ബഷീർ എന്നിവർ ക്ലാസെടുക്കും.വെള്ളിയാഴ്ച രാവിലെ അടൂർ യു.ഐ.ടിയിൽ ഡി.വൈ.എസ്.പി ജവഹർ ജനാർഡ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ.ജോൺ എം. ജോർജ് അദ്ധ്യക്ഷത വഹിക്കും. സിവിൽ എക്‌സൈസ് ഓഫീസർ ബിനു വി.വർഗീസ്,റിട്ട. എ.ഡി.എം എച്ച്.സലിംരാജ് എന്നിവർ ക്ലാസെടുക്കും.