തിരുവല്ല: എം.സി.റോഡിൽ കെ.എസ്.ആർ.ടി.ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.ചെങ്ങന്നൂർ പ്രാവിൻ കൂട് അങ്ങേപ്പറമ്പിൽ ജെയ്‌സൺ (24)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് തിരുമൂലപുരം ജംഗ്ഷനിലായിരുന്നു അപകടം.തിരുവല്ലയിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ജയ്‌സണെ കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.ഉടൻ തന്നെ ജയ്‌സണെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.