പത്തനംതിട്ട : ലോക കേഴ്‌വി ദിനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിൽ കേഴ്‌വി ദിനാഘോഷവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ ഉദ്ഘാടനം ചെയ്തു. ഡോ.എബി ജോൺ, ഡോ.ഹരീഷ്, ഡോ.രമ്യ, ഡോ.ഗോവിന്ദ്, ഡോ.ആഷിഷ് മോഹൻകുമാർ, നഴ്‌സിംഗ് സൂപ്രണ്ട് രതി എന്നിവർ സംസാരിച്ചു. കേഴ്‌വി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ഓഡിയോളജി വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കേഴ്‌വി സംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിനുള്ള ദേശീയ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ.എബി ജോണിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.