kodiyettu
എസ്.എൻ.ഡി.പി യോഗം ഓതറ 350 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ടാ വാർഷിക മഹോത്സവത്തിന് ക്ഷേത്രം തന്ത്രി രഞ്ചു അനന്തഭദ്രത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം ഓതറ 350-ാം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ നാലാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം കൊടിയേറി.ക്ഷേത്രം തന്ത്രി രഞ്ചു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് രാവിലെ 11ന് പ്രഭാഷണം- ശിൽപ്പ സദാശിവൻ.ഒന്നിന് അന്നദാനം 5.30ന് സർവൈശ്വര്യപൂജ.7.30ന് പ്രഭാഷണ മത്സരം.രാത്രി 8.30ന് നാട്യാമൃതം നൃത്തപരിപാടി.നാളെ രാവിലെ എട്ടിന് അഷ്ടദ്രവ്യമഹാഗണപതിഹോമം.ഒന്നിന് അന്നദാനം.വൈകിട്ട് 5ന് പടിഞ്ഞാറ്റോതറ കുമാരനാശാൻ മെമ്മോറിയൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര.തുടർന്ന് അൻപറ സമർപ്പണം,പുഷ്പാഭിഷേകം.