തിരുവല്ല: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുളിക്കീഴ് ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ കെ ജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി. എസ് ജോൺ സംഘടനാ റിപ്പോർട്ടും സെക്രട്ടറി കെ.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പുളിക്കീഴ് സി.ഐ ടി.രാജപ്പൻ, എൻ.വിജയകുമാർ, ഉമ്മൻ മത്തായി,ടി.പ്രസന്നകുമാരി, വി.പി രാമചന്ദ്രൻ, ജേക്കബ് തോമസ്, സി.ഇ തോമസ്, കെ.തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കെ.ജി തോമസ് ( പ്രസി), കെ.രഘു,സി രാധാദേവി, എ.കെ ഗീവർഗീസ് (വൈസ്. പ്രസി), കെ.വേണുഗോപാൽ (സെക്ര), വി.കെ സണ്ണി,കെ.ആർ പ്രസന്നകുമാരൻ നായർ , പി.കെ പൊന്നമ്മ (ജോ. സെക്രട്ടറി), എൻ.കെ ജനാർദ്ദനൻ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.