04padam
കൊടുമൺ ഗ്രാമപഞ്ചായത്തിൽ തരിശായി കിടന്ന ചേരുവ 20 ഏക്കർ പാടത്തെ കൊയ്ത്തുത്സവം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിർവഹിക്കുന്നു

കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്തിലെ ചേരുവ 20 ഏക്കർ പാടത്തെ കൊയ്ത്തുത്സവം കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഇരുപത്തഞ്ച് വർഷമായി തരിശുകിടന്ന 532 ഏക്കർ സ്ഥലത്ത് തരിശുരഹിത കൃഷിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. ഇതോടെ സമ്പൂർണ തരിശുരഹിത പഞ്ചായത്തായി കൊടുമൺ ഗ്രാമപഞ്ചായത്ത് മാറി. ചെറുവിമാനമായ ഡ്രോണിന്റെ സഹായത്തോടെയാണ് വളപ്രയോഗം നടത്തിയത്. ജൈവവളങ്ങളാണ് ഉപയോഗിച്ചത്. ട്രാക്ടറിന്റെ സഹായത്തോടെയാണ് വിളവെടുപ്പ് നടത്തിയത്. ഈ പാടങ്ങളിലെ നെല്ലും കൊടുമൺ റൈസായി വിപണിയിലിറക്കും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കർഷകർക്കും പൊതുജനങ്ങൾക്കും കരിക്കും കരിപ്പെട്ടി കാപ്പിയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.