05-varshikam
ചെങ്ങന്നൂർഗവ.ബോയ്‌സ് ഹൈസ്‌കൂൾ വാർഷിക സമ്മേളനം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന്റെ 142ാമത് വാർഷിക സമ്മേളനം മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ കെ.വി.ജനാർദ്ദനൻ ആശാരി (കെ.വി.ജെ ആശാരി) മുഖ്യപ്രഭാഷണം നടത്തി.സുജാ ജോൺ ,എ.ഇ.ഒ:ബിന്ദു.കെ,ഹെഡ്മിസ്ട്രസ് ഷീല കെ.ദാസ്,ഗേൾസ് ഹൈസ്‌കൂൾ എച്ച്.എം.മോനി ഉമ്മൻ,അദ്ധ്യാപകരായ പുഷ്പാംഗദൻ,പ്രസാദ് .പി.സി,സിന്ധു.പി.ബി ,ലീഡർ ശരൺ മഹേഷ് എന്നിവർ പ്രസംഗിച്ചു.

സർവീസിൽ നിന്ന് വിരമിക്കുന്ന സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീല കെ.ദാസിനെയും ശാസ്ത്രജ്ഞൻ കെ.വി.ജെ ആശാരിയെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പഠനോത്സവവും നടന്നു.