പത്തനംതിട്ട : കെ.ജി.ഒ.എ വാർഷികസമ്മേളനത്തോടനുബന്ധിച്ച് മുൻകാല പ്രവർത്തകരുടെ സംഗമം സംസ്ഥാന ട്രഷറർ വി.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഹോണററി അംഗത്വം മുൻ പ്രസിഡന്റ് എം.കെ.സാബുവിന് നൽകി. ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരിയെ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.ജയിൻകുമാർ സംസാരിച്ചു.