തിരുവല്ല: എസ്.എൻ.ഡി.പി യോഗം നിരണം വടക്കുംഭാഗം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 6.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ക്ഷേത്രംതന്ത്രി സന്തോഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും.എട്ടിന് ഭഗവതിസേവ 9ന് ശാഖാ പ്രസിഡന്റ് അശോക് കുമാർ പതാക ഉയർത്തും.9.30ന് ഗുരുഭാഗവത പാരായണം10.30ന് ഗുരുദേവ പ്രഭാഷണം -സുന്ദർലാൽ ചാലക്കുടി 12.30ന് വിശേഷാൽ ഗുരുപൂജ ഒന്നിന് പ്രസാദവിതരണം.വൈകിട്ട് നാലിന് ശാഖയുടെ സുവർണജൂബിലി ആഘോഷവും സാംസ്ക്കാരിക സമ്മേളനവും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ അനുമോദനം നൽകും.ശാഖാ സെക്രട്ടറി ഷിബു പന്തപ്പാടൻ,പ്രസിഡന്റ് അശോക് കുമാർ പരുവക്കുളം മാലിയിൽ എന്നിവർ പ്രസംഗിക്കും.രാത്രി എട്ടിന് കുട്ടികളുടെ നൃത്തനൃത്യങ്ങൾ. നാളെ രാവിലെ എട്ടിന് കലശപൂജ 10.30ന് ഗുരുദേവ പ്രഭാഷണം ക്ഷേത്രം മേൽശാന്തി സി.പി രാമചന്ദ്രൻ.ഒന്നിന് ഗുരുപൂജ പ്രസാദവിതരണം ആറിന് താലപ്പൊലി ഘോഷയാത്ര 8.45ന് ഗാനമേള.