മല്ലപ്പള്ളി: സാർവ ദേശിയ വനിതാ ദിനത്തോട് അനുബന്ധിച്ച് ഭരണഘടനാ ധ്വംസനത്തിനെതിരെ ഒന്നിക്കാം എന്ന മുദ്രാവാക്യവുമായി കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ വനിതാ സെമിനാർ സംഘടിപ്പിക്കും. 8ന് രാവിലെ 11ന് താലൂക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.എം.എസ്. താര ഉദ്ഘാടനം ചെയ്യും.സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,പി.എൻ. രാധാകൃഷ്ണ പണിക്കർ,എം.പി. മണിയമ്മ, വിജയമ്മ ഭാസ്‌ക്കർ,കെ.പത്മിനിയമ്മ, വത്സമ്മ മാത്യു,ലിസി ഭവാൻ,ശ്രീനാ ദേവി,സുമതി നരേന്ദ്രൻ,ഡെയിസി,സജി ചാക്കോ എന്നിവർ പ്രസംഗിക്കും.