പെരിങ്ങനാട് :വർണക്കാഴ്ചയൊരുക്കിയ കെട്ടുകാഴ്ചയോടെ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു. നിരവധി കുതിരകളും ഇരട്ടക്കാളകളും അണിനിരന്ന കെട്ടുകാഴ്ചയും മഹാദേവന്റെ എഴുന്നെള്ളത്തും ദർശിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. കാഴ്ചപ്പറമ്പിൽ കെട്ടുരുപ്പടികളെ എത്തിച്ചപ്പോൾ ഭക്തർ ആവേശത്തിമിർപ്പിലായി. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപു ഞ്ച, പോത്തടി, കുന്നത്തൂക്കര,മലമേക്കര ,കരുവാറ്റ,അമ്മകണ്ടകര, മേലൂട്, മൂന്നാളം കരകളിൽ നിന്നാണ് കുതിരകളും ഇരട്ടക്കാള കളും എത്തിയത്. കെട്ടുരുപ്പടികൾ ഉച്ചയോടെ ക്ഷേത്രത്തിലെക്ക് നീങ്ങി. തലയിൽക്കെട്ടും വെൺചാമരവും കഴുത്തിൽ നിറയെ ഓട്ടുമണികളും കൂറ്റൻ ജമന്തി മാലയും ചാർത്തിയ കെട്ടുകാളകൾ കാഴ്ചയുടെ നവ്യാനുഭവമായി. പൂക്കാവടി, കാവടിയാട്ടം എന്നിവ ദൃശ്യവിരുന്നൊരു ക്കി. വൈകിട്ട് നാലരയോടെ കെട്ടുരുപ്പടികൾ ക്ഷേത്രപരിസര ത്ത് എത്തിയതോടെ കരക്കാർ ശാസ്താ ക്ഷേത്രത്തിന് മുന്നിലെത്തി നാളീകേരം ഉടച്ച് കരപറഞ്ഞ് കളഭം വാങ്ങിയതോടെ ആറാട്ടെഴുന്നെള്ളത്ത് ആരംഭിച്ചു. ക്ഷേത്രത്തിന് മുന്നിൽ കെട്ടുരുപ്പടികൾ എത്തിയതോടെ മഹാദേവർ ഓരോ കെട്ടുരുപ്പടിക ളുടേയും അടുത്തെത്തി അനുഗ്ര ഹം ചൊരിഞ്ഞു. കരക്കാർ കെട്ടുരുപ്പടികൾ എടുത്തുയർത്തി ഹര ഹര മഹാദേവ സ്തുതികളോടെ മഹാദേവരെ എതിരേറ്റു. ഇതോടെ കെട്ടുരുപ്പടികൾ വിശാല മായ കാഴ്ച്ചപറമ്പിലേക്ക് നീങ്ങി. ഈ സമയം മഹാദേവനും എഴുന്നെള്ളി എത്തിയതോടെ കാഴ്ച്ചപ്പറമ്പ് ജനസമുദ്രമായി മാറി. തുടർന്ന് കെട്ടുരുപ്പടികൾക്ക് മുന്നിൽ മഹാദേവർ എത്തി അനുഗ്രഹവർഷം ചൊരിഞ്ഞു.ആറാട്ടിനായി ആറാ ട്ട് കുളത്തിലേക്ക് നീങ്ങിയ മഹാദേ വർക്ക് കെട്ടുരുപ്പടികൾ അകമ്പടി യായി .