പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട ജില്ലക്കാരിയായ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസാമ്പിളുകൾ ആലപ്പുഴ, പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. ആലപ്പുഴയിലെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പനിയുടെ ലക്ഷണങ്ങളില്ലെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യു പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്വാഭാവിക പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ വിദ്യാർത്ഥിനിയുടെ ആരോഗ്യ നില അവിടെ വച്ച് പരിശോധിച്ചിരുന്നു. പനിയുടെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിശദ പരിശോധനയ്ക്ക് വിടുകയായിരുന്നു. ആശുപത്രിയിലെ കൊറോണ വാർഡിലാണ് വിദ്യാർത്ഥിനി.