അങ്ങാടിക്കൽ: മേലേപ്പുറത്ത് പരേതനായ എം. റ്റി. ചെറിയാന്റെ (കുഞ്ഞൂഞ്ഞുകുട്ടി) ഭാര്യ: തങ്കമ്മ ചെറിയാൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം പുത്തൻകാവ് മതിലകം മാർത്തോമാ പള്ളിയിൽ. കിടങ്ങന്നൂർ നടുവൊടിഞ്ഞകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, അച്ചൻകുഞ്ഞ്, ജോളി, സാലി. മേഴ്സി, ഷാജി (അബുദാബി). മരുമക്കൾ: വെണ്ണിക്കുളം പെനിയാത്ത് ആലീസ്, ഓതറ പാണ്ടിശ്ശേരിൽ ആലീസ്, പുല്ലാട് പൊൻവേലിൽ സണ്ണി, കോഴഞ്ചേരി കോലത്ത് തോളൂർ ടി. എം. ഫിലിപ്പ്, കൊച്ചാലുംമൂട് തെങ്ങുവിളയിൽ പടിറ്റേതിൽ ബാബു, പ്രയാർ കിഴുവള്ളിൽ ജോളി.