ഉള്ളന്നൂർ : മെഴുവേലി പഞ്ചായത്തിലെ ഉള്ളന്നൂർ പ്രാഥമിക കേന്ദ്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി മുൻ എം.എൽ.എ അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡി.സി.സി സെക്രട്ടറിമാരായ വിനീത അനിൽ,മാന്താനത്ത് നന്ദകുമാർ,വി.ആർ. സോജി,ബ്ലോക്ക് പ്രസിഡന്റ് രാധാചന്ദ്രൻ,ഡി.സി.സി മെമ്പർ കെ.കെ.ജയിൻ, ബി.ഹരികുമാർ,എം.എസ്. മോഹനൻ,രാജു,അനിൽ,സുമേഷ്,ശുഭാനന്ദൻ,വാർഡ് മെമ്പർ ലീല രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.