പത്തനംതിട്ട: പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലെ മുന്നൊരുക്കമില്ലായ്മയും അപക്വമായ തീരുമാനങ്ങളും എസ്എസ്എൽസി പരീക്ഷയുടെ ഗൗരവം കുറയ്ക്കുന്നതായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ളയും സെക്രട്ടറി വി.ജി. കിഷോറും ആരോപിച്ചു.
വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും വേനൽച്ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനു മായി പത്താം ക്ലാസ് പരീക്ഷ പ്ലസ് ടു പരീക്ഷക്കൊപ്പം രാവിലെ ആക്കിയത് ഏറെ സമരപരിപാടികൾക്കും നിവേദനങ്ങൾക്കും ശേഷമായിരുന്നു. ചോദ്യക്കവറുകൾ സൂക്ഷിക്കുന്നിടത്ത് സിസിടിവി അടക്കം ക്രമീകരണങ്ങളും പൂർത്തിയായപ്പോൾ ചോദ്യപേപ്പറുകൾ രാവിലെ മാത്രം എത്തിക്കുമെന്നും ചുമതലപ്പെട്ട അദ്ധ്യാപകർ അതിരാവിലെ ആറ് മണിക്ക് സ്‌കൂളുകളിൽ എത്തണമെന്നുമുള്ള നിർദ്ദേശം അപ്രായോഗികവും അദ്ധ്യാപക വൃത്തിയോടുള്ള വെല്ലുവിളിയാണെന്നുംഅവർ പറഞ്ഞു