മല്ലപ്പള്ളി: ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസന പരിസ്ഥിതി കമ്മിഷന്റെ നേതൃത്വത്തിൽ ഇന്ന് 10.30ന് പാതിക്കാട് പോൾസ് പള്ളിയിൽ പരിസ്ഥിതി സമ്മേളനം നടക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി തോമസ് ഉദ്ഘാടനം ചെയ്യും.പരിസ്ഥിതി കമ്മീഷൻ വൈസ് പ്രസിഡന്റ് ഫാ.ജോൺ ചാക്കോ അദ്ധ്യക്ഷത വഹിക്കും.കാൻസർ ബോധവൽക്കരണ ക്ലാസിന് റേഡിയേഷൻ ഓൺകോളജിസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആൻഡ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ,പരുമല ഡോ.ആന്റോ ബേബി നേതൃത്വം നൽകും.