പന്തളം:എക്‌സൈസ് വകുപ്പ് പത്തനംതിട്ട റേഞ്ച് വിമുക്തിയുടെ ആഭിമുഖ്യത്തിൽ,മാന്തുക ഗവ.യു.പി.സ്‌കൂളിൽ ലഹരി വിരുദ്ധ തീവ്രയജ്ഞ ബോധവൽക്കരണ പരിപാടി നടത്തി.കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇൻസ്പക്ടർ രഘുനാഥനാചാരി, പ്രിവന്റീവ് ഓഫീസർ ഷാജിമോൻ,എക്‌സൈസ് ഓഫീസേഴ്‌സ്,കുളനട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ .പി.ആർ.മോഹൻദാസ്,വാർഡ് അംഗം ജയചന്ദ്രൻ കെ.ആർ.,പ്രഥമാദ്ധ്യാപകൻ. സുദർശനൻ പിള്ള ,അദ്ധ്യാപകർ, രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പങ്കെടുത്തു.ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അടൂർ ഹാഗിയോസ് ടീം ഒരുക്കിയ പാവനാടകം ശ്രദ്ധേയമായി.