തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ 202021ൽ 15,43,38,000 രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 3,46,28,000 രൂപയുടെ പ്ലാൻ ഫണ്ടും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 10,75,00,000 രൂപയും പ്രധാൻ മന്ത്രി കൃഷി സിഞ്ചായ് പദ്ധതിയിലൂടെ 1 കോടി രൂപയും ചേർന്നുള്ള പദ്ധതികൾ 202021 വാർഷിക പദ്ധതിയിൽ കൂടി നടപ്പാക്കുവാൻ വികസന സെമിനാറിൽ തീരുമാനിച്ചു. കാർഷിക വിളകളുടെ സംസ്‌ക്കരണത്തിന് കോമൺഫെസിലിറ്റി സെന്റർ,സെക്കൻഡറി പാലിയേറ്റീവ് പ്രോഗ്രാം, സോളാർവിളക്ക് സ്ഥാപിക്കൽ, മെറിറ്റോറിയസ് സ്‌കോളർഷിപ്പ്,ഹൈടെക്ക് അംഗൻവാടികൾ, സ്ത്രീ സുരക്ഷാ പദ്ധതി,കാൻസർഡിറ്റക്ഷൻക്യാമ്പ്, ഭിന്നശേഷിക്കാരുടെ ഉന്നമനം,സംയോജന സൗഹൃദ പദ്ധതി,ഓപ്പൺജിം, എസ്.സി.വിദ്യാർത്ഥികൾക്ക് ട്യൂഷൻപദ്ധതി,കുട്ടികൾക്കും മുതിർന്നവർക്കും യോഗാ ക്ലാസുകൾ, ക്ഷീരഗ്രാമം, ഫെർട്ടിഗേഷൻ വാൻ, താറാവ് കർഷകർക്ക് ക്ഷേമ പദ്ധതികൾതുടങ്ങിയ നൂതന പദ്ധതികളും നടപ്പാക്കും. വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.വി.സുബിൻ,സാം ഈപ്പൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനിൽകുമാർ,ശോശാമ്മ മജു, മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻകുര്യൻ,അംഗങ്ങളായ അനുരാധ സുരേഷ്,അന്നമ്മ വർഗ്ഗീസ്,എം.ബി.നൈനാൻ, കെ.ജി.പ്രസാദ്, ടി.പ്രസന്നകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾജോസ്,ലതാ പ്രസാദ് എന്നിവർപ്രസംഗിച്ചു.