അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 316-ാം വടക്കടത്തുകാവ് ശാഖയിലെ പുലിമല ഗുരുപാദംകുടുംബയോഗം വക ഗുരുക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് വിവിധ പരിപാടികളോടെ നടക്കും.രാവിലെ 5.15 മുതൽ തന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം, 6മുതൽ അഭിഷേകം,ഉഷപൂജ,9മുതൽ പഞ്ചഗവ്യ കലശപൂജ,കലശാഭിഷേകത്തോടെ ഉച്ചപൂജ എന്നീ ചടങ്ങുകൾ നടക്കും.രാവിലെ 7ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സത്യൻ പതാക ഉയർത്തും.യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ,ശാഖാ പ്രസിഡന്റ് ഷിബു കിഴക്കിടം,സെക്രട്ടറി വിജയൻ തെക്കംചേരിൽ,വൈസ് പ്രസിഡന്റ് അജികളയ്ക്കാട് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.രാത്രി 8 മുതൽ ഡാൻസ്,1 മുതൽ തിരുവനന്തപുരം നർമ്മകലയുടെ കോമഡിഷോ.