അടൂർ : ഇ.എസ്.ഐ കോർപ്പറേഷന്റെ 68ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്ഇന്ന് രാവിലെ 10 മുതൽ കടമ്പനാട് ഏഴാംമൈൽ കെ.എൻ.എഫ് ഫാക്ടറിയിൽ നടത്തുന്നു. ഇ.എസ്.ഐ.സി കൊല്ലം സബ് റീജണൽ ഓഫീസും എഴുകോൺ ഇ.എസ്.ഐ ആശുപത്രിയും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എല്ലാ ഗുണഭോക്താക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.