തിരുവല്ല: കവിയൂർ എം.എം.എ .എം.ടി.എൽ.പി സ്കൂളിൽ പഠനോത്സവും 138-ാം മത് സ്കൂൾ വാർഷികവും ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.പി.സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അഖിൽ മോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി മറിയാമ്മ വി.മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ് മേരി കുഞ്ചെറിയ, ഭദ്രാസന കൗൺസിൽ അംഗം ജേക്കബ് മാത്യു, എൽ.എ.സി അംഗങ്ങളായ ജോസ് താഴത്തേതിൽ,എബിൻ പി.മാത്യു, പി.ടി.എ പ്രസിഡന്റ് സിബി ആഞ്ഞിലിത്താനം, സ്കൂൾ ലീഡർ സാന്ദ്ര സന്തോഷ്, സ്റ്റാഫ് പ്രതിനിധി രഞ്ജി എം.മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.