തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രം പുനർ നിർമ്മിക്കുന്നതിന് മുന്നോടിയായി ബാലാലയ പ്രതിഷ്ഠ 11​ന് നടക്കും.രാവിലെ 7.28​നും 8.30​നും ഇടയിൽ തന്ത്രി കുഴിക്കാട്ടില്ലത്ത് രഞ്ജിത്ത് നാരായണ ഭട്ടതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠ നടക്കും.പുനർ നിർമ്മാണത്തിന്റെ ഭാഗമായി ക്ഷേത്രം പൊളിക്കുന്നതിനാൽ വിഷുവിന് പറയ്‌​ക്കെഴുന്നെളളത്ത് ഉണ്ടായിരിക്കില്ല.വിഷുവിന് പകൽ ഏഴുമുതൽ വൈകിട്ട് ആറുവരെ നടയ്ക്കുമുന്നിൽ പറ സമർപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കും.മീനഭരണി, നൂറ്റൊന്നുകലം,പൊങ്കാല,താലപ്പൊലി എഴുന്നെളളത്ത്, കൽവിളക്ക് തെളിക്കൽ,പന്തനാഴി തുടങ്ങിയ വിശേഷാൽ ചടങ്ങുകളും പുനർനിർമ്മാണ കാലയളവിൽ ഉണ്ടായിരിക്കില്ലെന്ന് മാനേജർ അറിയിച്ചു.