പത്തനംതിട്ട : 2020-21 അദ്ധ്യയനവർഷത്തെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് പരീക്ഷ നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ വടശ്ശേരിക്കര മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടുള്ള പട്ടികവർഗ വിദ്യാർത്ഥികൾ രക്ഷകർത്താവിനൊപ്പം പരീക്ഷയിൽ പങ്കെടുക്കണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതും കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ കുറവുള്ളതും നാലാം ക്ലാസ് പരീക്ഷ പാസായിട്ടുള്ളതുമായ കുട്ടികൾ മതിയായ രേഖകളും അപേക്ഷയുമായി ഹാജരാകണമെന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു.