തിരുവല്ല : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന തിരുവല്ല താലൂക്കുതല പരാതി പരിഹാര അദാലത്ത് 21ന് രാവിലെ 9.30ന് തിരുവല്ല സത്രം കോംപ്ലക്‌സിൽ ആരംഭിക്കും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസിൽ നിന്നും സർക്കാരിൽ നിന്നും തുടർനടപടികൾക്കുമായി ജില്ലാ കളക്ടർക്കും മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുള്ളതുമായ പരാതികളും പുതിയ പരാതികളും അദാലത്തി ൽ പരിഗണിക്കും. തിരുവല്ല താലൂക്ക് ഓഫീസിലും താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷ സ്വീകരിക്കും. കൂടാതെ pgrcellpta1@gmail.com എന്ന ഇമെയിലിലും 8086816976 എന്ന വാട്‌സ്ആപ്പ് നമ്പരിലും പരാതികൾ നൽകാം. അപേക്ഷകളിന്മേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ തീരുമാനമെടുത്ത് നടപടി വിവരം അദാലത്തിൽ അറിയിക്കും. അദാലത്ത് ദിവസവും പൊതുജനങ്ങൾക്ക് അപേക്ഷകൾ നൽകാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.