അടൂർ: ലഹരി ഉപഭോഗം കുറയ്ക്കുന്നതിന് സർക്കാരിന്റെയും സാമൂഹിക പ്രവർത്തകരുടെയും നിയമപാലകരുടെയും കൂട്ടായ ശ്രമം ആവശ്യമാണെന്ന് ജില്ല പഞ്ചായത്തംഗം ആർ.ബി. രാജീവ്കുമാർ പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെയും ഗാന്ധിഭവൻ ഏഴംകുളം ലഹരി വിരുദ്ധ ചികിത്സ പുനരധിവാസ കേന്ദ്രത്തിന്റെയും റിഹാബിലേറ്റേഷൻ റിസേർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിന്റെയും (ആർ.ആർ.ടി.സി) നേതൃത്വത്തിൽ ഇളമണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷാകർത്താക്കൾക്കായി ബോധവത്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പ്രിൻസിപ്പൽ ടി. രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. നദീറ അൻവർ, പി.എസ്.എം. ബഷീർ എന്നിവർ ക്ലാസെടുത്തു. മുൻ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് എച്ച്. സലിംരാജ്, പ്രധാനാദ്ധ്യാപിക പി. ഹരിപ്രിയ, ഇ.വി.എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറിമാരായ എൻ.കെ.സതികുമാർ, എസ്.രാജശ്രീ, ശിൽപശാല കോ ഓർഡിനേറ്റർ അൻവർ എം.സാദത്ത്, ഗാന്ധിഭവൻ നീതിഭവൻ കൗൺസിലർ അപർണ മോഹനൻ, അദ്ധ്യാപിക കെ.എൽ. മിനി എന്നിവർ സംസാരിച്ചു.