മലയാലപ്പുഴ: ദേവീസ്തുതികൾ നിറഞ്ഞു നിന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി 7:40നും 8.10 നും മദ്ധ്യേ തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരിപ്പാട് പത്തുനാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന്‌ കൊടിയേറ്റി. രാവിലെ നടന്ന പൊങ്കാലയ്ക്ക് തന്ത്രി പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. തുടർന്ന് നൂറുകണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല അർപ്പിച്ചു. കോവിൽമല രാജാവ് രാജാ രാജമന്നൻ, ജില്ലാ കളക്ടർ പി.ബി. നൂഹ് , തിരുവിതാംകൂർ ദേവസം ബോർഡംഗം കെ.എസ്.രവി, ചല താരങ്ങളായ മല്ലിക സുകുമാരൻ, സുധീർ കരമന, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ എന്നിവർ ചേർന്ന് തിരിതെളിച്ചു. ഉച്ചയ്ക്ക് 12 ന് കൊടിയേറ്റ് സദ്യ നടന്നു. ഇന്ന് 8:ന് നവകം, 2 ന് ഉത്സവബലി ദർശനം, 7ന് ചാക്യാർകൂത്ത്, 9.30 ന് കുത്തിയോട്ടം. നാളെ 11:ന് പാഠകം, 12ന് അന്നദാനം, 2 ന് ഉത്സവബലി ദർശനം, 6:45 ന് ഭക്തിഗാനലയം, 8.30 ന് നൃത്തനൃത്യങ്ങൾ, 10:30 ന് കടമ്മനിട്ട പടയണി. 8ന് 5ന് രാവിലെ ഹരി നാമകീർത്തനം, 2ന് ഉത്സവബലി ദർശനം, 4ന് ഓട്ടൻതുള്ളൽ, 7ന് നൃത്തനൃത്യങ്ങൾ , 10ന് മേജർസെറ്റ് കഥകളി. 9ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ 6 :30ന് കാഴ്ച്ചശ്രീബലി, സേവ, 7ന് വയലിൻ കച്ചേരി, 10ന് മേജർസെറ്റ് കഥകളി, നല്ലൂർ കരയുടെ ഉത്സവമായ ആറാം ദിവസം 12 ന് പുരസദ്യ, 2 ന് ശീതങ്കൻ തുള്ളൽ , 4 മലയാലപ്പുഴ പൂരം, 10ന് മെഗാഷോ, ഇടനാട്ട് കരയുടെ ഏഴാം ഉത്സവമായ 11ന് 8 12.00 ന് സമൂഹസദ്യ, 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 10ന് രൻജിനി ജോസും അൻവർ സാദത്തും നയിക്കുന്ന ഗാനമേള. ഏറംകരയുടെ ഉത്സവമായ എട്ടാം ദിവസം 4ന് തുള്ളൽത്രയം, 6:30ന് കാഴ്ചശ്രീബലി, 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം 7: 45 ന് ഏറംകര കമ്മിറ്റിയും, പട്ടയിൽ കുഞ്ഞ്കുഞ്ഞ് മൊമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.സദാനന്ദനും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം. 9ന് അനുരാധ ശ്രീകുമാറും സുമേഷ് കൂടിക്കലും നയിക്കുന്ന സംഗീത വിസ്മയം. 13 ന് താഴം കരയുടെ ഉത്സവം. 5ന് ഗണപതി ഹോമം, 4 ന് ഓട്ടംതുള്ളൽ, 6:30ന് കാഴ്ചശ്രീബലി, 7:30 ന് നൃത്തസന്ധ്യ, 9.00ന് ശ്രീഭൂതബലി 10ന് മെഗാ ഗാനമേള, 14 ന് 8:00ന് നവകം, 12.00 ന് അന്നദാനം, 6:30ന് കാഴ്ച്ചശ്രീബലി, സേവ 6:45 ന് വല്ലഭദേശം ഇന്ദ്രജിത്തിന്റെ ഓർഗൺ കച്ചേരി, 9ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 9.30ന് നൃത്തസന്ധ്യ, പതിനൊന്നാം ഉത്സവമായ 15ന് വൈകിട്ട് 3ന് ആനയൂട്ട്, 4ന് ആറാട്ട് ഘോഷയാത്ര, 7:30 ന് നൃത്തനൃത്യങ്ങൾ, 10ന് ഗാനമേള, 12ന് നൃത്ത സംഗീത നാടകം, 16 ന് പുലർച്ചെ 2ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക്, 8ന് ഭാഗവത പാരായണം, രാത്രി 8ന് ഭക്തിഗാനമേള.