പത്തനംതിട്ട : ജില്ലയിലെ സിവിൽ കേസുകൾ നടത്തുന്നതിനും പൊലീസ് എക്സൈസ്, ഫോറസ്റ്റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന സെഷൻസ് കേസുകളിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ഗവ പ്ലീഡർ പബ്ളിക് പ്രോസിക്യൂട്ടറുടെ കാര്യാലയം മിനി സിവിൽ സ്റ്റേഷനിലെ 4-ാം നിലയിൽ പ്രവർത്തനം ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2ന് ജില്ലാ ബാർ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ് ഉദ്ഘാടനം നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, കെ.യു ജനീഷ് കുമാർ, ജില്ലാ ജഡ്ജ് ജോൺ കെ. ഇല്ലിക്കാടൻ, കളക്ടർ പി.ബി നൂഹ്, ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, അസോസിയേഷൻ പ്രസിഡന്റ് സി.വി.ജ്യോതിരാജ്, എ.സി ഈപ്പൻ, എസ്.മനോജ് എന്നിവർ സംസാരിക്കും.