മല്ലപ്പള്ളി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് നടക്കുന്ന വനിതാ വാരാചരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3ന് പബ്ലിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു.സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുബശ്രീ, തൊഴിലുറപ്പ്, അങ്കണവാടി, ആശ, സാക്ഷരത, ഹരിതകർമ്മസേന എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ഹരിത കർമ്മസേന ഐഡന്റിന്റി കാർഡ് വിതരണം, 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് ജീവനക്കാരെ ആദരിക്കൽ, ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുടുബശ്രീ അംഗത്തെ ആദരിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന് ശേഷം സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ത്രീ ശക്തി ജ്വാല തെളിയിക്കും.