മല്ലപ്പള്ളി: ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ പദ്ധതിരേഖ അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു ജോസഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ വടക്കേമുറി,പി.എസ്.രാജമ്മ അംഗങ്ങളായ മേരി സജി,ബിജി വറുഗീസ്,റീനാ യുഗേഷ്,ജേക്കബ് തോമസ്,മോളി ജോയ്,രമ്യാ മനോജ് പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ.സലാം,നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.