മല്ലപ്പള്ളി: പഞ്ചായത്ത് സാനിട്ടറി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിച്ച പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടികൂടി. ഇവ ശേഖരിച്ച് വിതരണം ചെയ്ത വഴിയോര വാണിഭക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകി. പരിശോധന തുടരുമെന്നും നിയമലംഘനം കാട്ടുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.