പന്തളം: നഗരസഭ ചെയർപേഴ്‌സൺ ടി.കെ സതി 33ാം വാർഡിനെ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിച്ചു.ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് നഗരസഭ ഹരിത സമൃദ്ധി വാർഡ് യാഥാർത്ഥ്യമാക്കിയത്.പദ്ധതി നടപ്പാക്കുന്നതിന് മുൻകൈ എടുത്തു പ്രവർത്തിച്ച കൃഷി ഓഫീസർ എസ്.എൽ ശ്യാംകുമാർ,വാർഡ് കൗൺസിലർ രാധാ രാമചന്ദ്രൻ എന്നിവരെ ഹരിത കേരളം മിഷൻ ഉപഹാരം നൽകി. പയർ,ചീര,പാവൽ,മുളക് എന്നിവയാണ് വാർഡിൽ കൃഷി ചെയ്യുന്നത്.
ഹരിത കേരളം മിഷൻ യംഗ് പ്രൊഫഷണൽ അഞ്ജന,ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ആതിര ഓമനക്കുട്ടൻ,സി.ഡി.എസ് അംഗം ലീലാ വിജയൻ,കർഷകർ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.