തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവത്തിന് സമാപനംകുറിച്ച് നാളെ ആറാട്ട് നടക്കും. ഇന്നലെ കഥകളി മണ്ഡപത്തിൽ തായമ്പക ചക്രവർത്തി കല്ലൂർ രാമൻകുട്ടിയുടെ സംഘത്തിന്റെയും തായമ്പക അരങ്ങേറി. രാത്രി കലാമണ്ഡലം നീനാപ്രസാദ്‌ നയിച്ച നൃത്തനൃത്യങ്ങളും കലാപ്രേമികൾക്ക് ആവേശമായി. ഇന്ന് രാവിലെ എട്ടിന് ശ്രീബലി,സേവാ,11ന് ഓട്ടൻതുള്ളൽ 12ന് അന്നദാനം മൂന്നിന് ഉത്സവബലി ദർശനം 4.05ന് കഥകളിപ്പദ കച്ചേരി അഞ്ചിന് കാഴ്ചശ്രീബലി,വേലകളി 5.05ന് സംഗീതസദസ് 6.05ന് നടനവിസ്മയം ഏഴിന് അഷ്ടപദിലയം 8.30ന് സേവാ 10ന് സംഗീതസദസ് 12.30ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് ഒന്നിന് പള്ളിവേട്ട വരവ്,സേവാ 3ന് കഥകളി.നാളെ രാവിലെ 9ന് ശ്രീവല്ലഭേശ്വര ആദ്ധ്യാത്മിക പരിഷത്ത് സ്വാമി നന്ദാത്മജാനന്ദജി ഉദ്ഘാടനം ചെയ്യും.നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് കഥകളി പുരസ്ക്കാരം നൽകും.12ന് ആറാട്ട് സദ്യ ഉദ്ഘാടനം ഡിവൈ.എസ്.പി ജെ.ഉമേഷ്‌കുമാർ നിർവ്വഹിക്കും.രണ്ടിന് ഈശ്വരനാമജപം 4.30ന് കൊടിയിറക്ക് അഞ്ചിന് ആറാട്ടെഴുന്നെള്ളിപ്പ് ഘോഷയാത്ര ആറിന് നാഗസ്വരകച്ചേരി 7.15ന് ആറാട്ട് 10ന് സംഗീതസദസ് 10.30ന് ആറാട്ടുവരവ് ഘോഷയാത്ര 1.45ന് സേവാ നാലിന് കഥകളി.