പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഹോട്ടൽ മാനേജ്‌മെന്റ്, എയർ കണ്ടീഷൻ, റഫ്രിജറേറ്റർ മെക്കാനിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എറണാകുളം എളമക്കരയുള്ള വിനായക മിഷൻ അക്കാദമി ട്രെയിനിംഗ് സെന്ററിൽ നാല് മുതൽ ആറ് മാസം വരെയാണ് പരിശീലനം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ യൂണിഫോം എന്നിവ സൗജന്യമാണ്. 18 മുതൽ 30 വരെ പ്രായമുള്ളവ ർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസഥാന യോഗ്യത. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും ജോലിയും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746841465,8943169196.