sadas
സി.പി.എം തിരുവല്ലയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മതേതരത്വം സംരക്ഷിക്കുക, കലാപകാരികളെ ഒറ്റപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി അദ്ധ്യക്ഷത വഹിച്ചു.സുധീഷ് വെൺപാല, പ്രൊഫ.എ ലോപ്പസ്, ടി.ഡി മോഹൻ ദാസ്, ജനു മാത്യു, എം.എൻ വാസവൻ,സി.ജി കുഞ്ഞുമോൻ, തങ്കമണി നാണപ്പൻ,ആർ മനു,ആർ.രവിപ്രസാദ്,എം.ജെ അച്ചൻകുഞ്ഞ്, പ്രകാശ് ബാബു,പ്രമോദ് ഇളമൺ എന്നിവർ സംസാരിച്ചു.